
മലപ്പുറം : വയനാട് എംപി പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു. അതോടൊപ്പം മര്‍കസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരിയുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യവസായം എന്നിവയില്‍ മര്‍കസ് നോളജ് സിറ്റിയുടെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പ്രിയങ്ക ഗാന്ധി നന്ദി അറിയിച്ചു. മണ്ഡലത്തിന്റെ വികസനത്തിന് വിലപ്പെട്ട ഒരു ആസ്തിയായി ഈ പദ്ധതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയും അവര്‍ അറിയിച്ചു. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ ആഴത്തിലുള്ള സാമൂഹിക സ്വാധീനത്തെയും അവര്‍ പ്രശംസിച്ചു.