
തിരൂരങ്ങാടി: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി കമ്മിറ്റിയുടെ വളണ്ടിയറും നന്നമ്പ്ര പഞ്ചായത്ത് 20-ാം വാർഡ് മെമ്പറുമായ മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു. ഭിന്നശേഷിക്കാർക്ക് നൽകുന്ന പിന്തുണയ്ക്കും നിസ്വാർത്ഥമായ സേവനങ്ങൾക്കുമുള്ള നന്ദി സൂചകമായിട്ടാണ് സംഘടന സ്വാലിഹിന് സ്നേഹാദരം നൽകിയത്.
നന്നമ്പ്ര വോയിസ് ഓഫ് ഡിസേബിൾഡ് സെക്രട്ടറി റസീന ടീച്ചറുടെ സാന്നിധ്യത്തിൽ നന്നമ്പ്രയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ചേർത്തുപിടിക്കുന്നതിനായി സംഘടനയെ പിന്തുണച്ചതിനാണ് ഈ ആദരം. നന്നമ്പ്ര വോയിസ് ഓഫ് ഡിസേബിൾഡ് കമ്മിറ്റി ഉപദേശക സമിതി അംഗവും സ്വാലിഹിന്റെ ഗുരുനാഥനുമായ ശശികുമാർ മാസ്റ്ററിൽ നിന്ന് സ്വാലിഹ് ആദരം ഏറ്റുവാങ്ങി