
വഴിക്കടവ് : വാക്കുതർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. നായ്ക്കൻ കൂളിലെ മോളുകാലയിൽ വർഗീസ് (53) ആണ് കുത്തേറ്റ് മരിച്ചത്.
വർഗീസിന്‍റെ ജ്യേഷ്ഠൻ രാജു (57) ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്.
പ്രതി രാജു അനുജൻ വർഗീസിന്‍റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്.
രാജുവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. . ഇവര്‍ തമ്മില്‍ സാമ്ബത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയം ചെയിതിരുന്നു. ഇതിന്‍റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രാജു ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.