
വേങ്ങര : മലപ്പുറം- കൂരിയാട് റോഡിൽ വേങ്ങര പറമ്പിൽ പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. 2 പേർക്ക് ഗുരുതര പരിക്ക്. ഷഹബാസ് (20), പതിനാറുങ്ങൽ സ്വദേശി അബൂബക്കർ (25), പറമ്പിൽ പീടിക സ്വദേശി ഷിമ്മാസ് (17), വള്ളിക്കുന്ന് സ്വദേശി അനസ് (22) എന്നിവർക്കാണ് പരിക്ക്. ഷഹബാസ്, അനസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രി 2.30 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം 4 പേരെയും കോട്ടക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.