
തിരൂരങ്ങാടി : തലപ്പാറയിൽ വൻ ഹാൻസ് ശേഖരം പിടികൂടി. 30 ചാക്കുകളിയായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ ആണ് പിടികൂടിയത്. തലപ്പാറ ജങ്ഷന് സമീപത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ ആണ് പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയത്. കൈതകത്ത് ലത്തീഫ് എന്നയാളുടെ വീട്ടിൽ നിന്നാണ് ശേഖരം പിടികൂടിയത്. 30 ചാക്കുകളിയായി 2200 കിലോ പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നു. വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജില്ലയിൽ പുകയില ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരിൽ ഒരാളാണ് പിടിയിലായതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.
തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU?mode=wwc
നിലവിൽ സ്റ്റാറ്റ്യൂട്ടറി വാണിംഗ് ഇല്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കേസെടുത്തിട്ടുണ്ട് . എക്സ് സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ്, അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശ്. ടി, അജിത് കുമാർ , ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മിനുരാജ് എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.