Thursday, October 23

തിരൂരങ്ങാടി നഗരസഭഗയിൽ ബഡ്‌സ് സ്കൂളും പകൽ വീടും ആരംഭിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ ബഡ്‌സ് സ്‌കൂളും പകല്‍വീടും സമര്‍പ്പിച്ചു
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു കൂടുതല്‍ പദ്ധതികള്‍ വേണം. ഇ.ടി മുഹമ്മദ് ബഷീര്‍
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചന്തപ്പടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ ബഡ്‌സ് സ്‌കൂള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വയോജനങ്ങള്‍ക്കുള്ള പകല്‍വീട് കെ.പിഎ മജീദ് എം.എല്‍.എയും ഉദ്ഘ്ടാനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ മാനസികോല്ലാസം നല്‍കുന്ന പദ്ധതികള്‍ പ്രതീക്ഷാര്‍ഹമാണെന്ന് മജീദ് പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. സിഎച്ച് മഹ്മൂദ് ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, മോഹനന്‍വെന്നിയൂര്‍, എം അബ്ദുറഹിമാന്‍കുട്ടി. ഇപി ബാവ. സോന രതീഷ്.സിപി സുഹ്‌റാബി. സെക്രട്ടറി എം.വി റംസി ഇസമായില്‍, സിഎച്ച് അജാസ്, കെ.ടി മൊയ്തീന്‍കുട്ടി, തൃക്കുളം കൃഷ്ണന്‍കുട്ടി. വി.പി സ്മിത, ഡോ വിദ്യാബാലു പ്രസംഗിച്ചു.


error: Content is protected !!