Thursday, November 13

തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്റെ വിവിധ സാമൂഹ്യ പദ്ധതികൾക്ക് ചൊവ്വാഴ്ച തുടക്കമാകും

തിരൂരങ്ങാടി: തിരുരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം നാളെ (ചൊവ്വ) 12:45 ന് എം പി അബ്ദുസമദാനി എം പി നിർവ്വഹിക്കുന്നു. യൂണിറ്റി പകൽവീട് പദ്ധതി, മുതിർന്ന പൗരന്മാർക്കും വീടകങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഒത്തുചേരലിനും മാനസിക ഉല്ലാസത്തിനും
ലക്ഷ്യമിട്ടുള്ളതാണ്.

ഡോ: കമാൽ പാഷ ലൈബ്രറി & റീഡിംഗ് റൂം, ഡ്രസ്സ് ബാങ്ക്, റീയൂസിംഗ് സെൻ്റർ, സൗജന്യ മെഡിക്കൽ ക്ലിനിക്ക്, യൂണിറ്റി വെബ്സൈറ്റ് ലോഞ്ചിംഗ് തുടങ്ങിയ പദ്ധതികളും ഇതോടൊപ്പം ഉൽഘാടനം നിർവ്വഹിക്കപ്പെടും.

യൂണിറ്റി റീയൂസിങ് സെന്റർ,യൂണിറ്റി ഡ്രസ് ബാങ്ക് എന്നീ പദ്ധതികളിലേക്ക്, വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്നതും മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്നതുമായ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സൈക്കിളുകൾ തുടങ്ങിയവ നൽകാൻ തയ്യാറുള്ളവർ അറിയിച്ചാൽ യൂണിറ്റി പ്രവർത്തകർ വന്ന് കളക്റ്റ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോൺടാക്റ്റ് നമ്പർ
96338 27575

error: Content is protected !!