Friday, November 21

ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു

കൊണ്ടോട്ടി : നെടിയിരുപ്പ് ചാരംകുത്തിൽ ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു പതിനേഴുകാരി മരിച്ചു.
കോഴിക്കോട് കുന്നമംഗലം സ്വദേശി ഗോപിനാഥൻ്റെ മകൾ ഗീതിക (17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം.

പുൽപ്പറ്റ പൂക്കൊളത്തൂരിൽ
നിന്ന് ബന്ധുവിനോടൊപ്പം ബൈക്കിൽ കോഴിക്കോട്ടേക്ക് പോകുമ്പോൾ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന ബന്ധു പൂക്കൊളത്തൂർ സ്വദേശി മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് പാലക്കാട് ദേശിയ പാതയിലായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുടുംബ ശ്മാശാനത്തിൽ.

error: Content is protected !!