
തിരൂരങ്ങാടി : പി ഡി പി ജില്ലാ പ്രസിഡന്റ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. പി ഡി പി ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ ആണ് മൂന്നിയൂർ പഞ്ചായത്തിൽ എൽ ഡി എഫ് മുന്നണി സ്ഥാനാർഥി ആയി മത്സരിക്കുന്നത്. 18 ആം വാർഡിൽ ആണ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. കാർ ചിഹ്നത്തിൽ ആണ് മത്സരിക്കുന്നത്. ഇവിടെ യു ഡി എഫ് സ്ഥാനാർഥിയായി ലീഗിലെ മുട്ടിച്ചിറക്കൽ കുഞഹമ്മദ് എന്ന കുഞ്ഞോൻ തലപ്പാറയാണ് മത്സരിക്കുന്നത്. സലാം ഇത് മൂന്നാം തവണയാണ് എൽ ഡി എഫ് പിന്തുണയിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരത്തിന് വേണ്ടി പി ഡി പി ജില്ലാ പ്രസിഡന്റ് സ്ഥാനം തൽക്കാലത്തേക്ക് രാജി വെച്ചാണ് മത്സരിച്ചിരുന്നത്. 10 വർഷം മുമ്പ് മത്സരിച്ചപ്പോഴും സ്ഥാനം ഒഴിവായാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ എൽ ഡി എഫ് അംഗീകാരം നൽകിയതോടെയാണ് സ്ഥാനം നിലനിർത്തിക്കൊണ്ട് തന്നെ മത്സരിക്കുന്നത്. എൽ ഡി എഫ് മുന്നണിയിൽ ഔദ്യോഗികമായി അംഗം ആക്കിയിട്ടില്ലെങ്കിലും ഇത്തവണ പി ഡി പി ഐഡൻറിറ്റി മറച്ചു വെക്കാതെ തന്നെ സിപിഎം, എൽ ഡി എഫുമായി സഹകരിപ്പിച്ചിട്ടുണ്ട്. മുന്നിയൂരിൽ പി ഡി പി ക്ക് ഇതുൾപ്പെടെ 2 സീറ്റ് ആണ് നൽകിയിരുന്നത്. എന്നാൽ അനുയോജ്യമായ സ്ഥാനാർഥിയെ ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചു നൽകുകയായിരുന്നു. തിരൂരങ്ങാടി നഗരസഭയിൽ പി ഡി പി 2 സീറ്റിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ പി ഡി പി സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി സ്ഥാനത്ത് നിന്ന് തൽക്കാലത്തേക്ക് മാറി നിന്നാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ പി ഡി പി എൽ ഡി എഫ് നേതൃത്വത്തിൽ ഉള്ള സേവ് മുന്നണി യുടെ ഭാഗമായാണ് മത്സരിക്കുന്നത്. പരപ്പനങ്ങാടി നഗരസഭയിൽ പി ഡി പി നേതാവ് സലാം തങ്ങൾ ആണ് എൽ ഡി എഫ് സ്ഥാനാർഥി. നന്നംബ്ര യിൽ 2 സീറ്റിൽ പി ഡി പി മത്സരിക്കുന്നുണ്ട്. പി ഡി പി യുടെ പ്രവാസി സംഘടനയായ പി സി എഫ് ഖത്തർ നേതാവ് സമദ് കാഞ്ഞീറയാണ് എൽ ഡി എഫ് ഉൾക്കൊള്ളുന്ന സേവ് നന്ന മ്പ്ര മുന്നയിൽ മത്സരിക്കുന്നത്. തേഞ്ഞിപ്പലം, പെരുവള്ളൂർ ഉൾപ്പെടെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണ പി ഡി പി , എൽ ഡി എഫ് മുന്നണി സ്ഥാനാർഥികൾ ആയി മത്സരിക്കുന്നുണ്ട്.