Wednesday, December 3

ആനങ്ങാടി ഹസനിയ്യ അറബി കോളേജ് വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി

കടലുണ്ടി നഗരം. ആനങ്ങാടി ഹസനിയ്യ അറബിക് കോളേജ് സമ്മേളന നഗരിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്ന വാർഷിക സമ്മേളനവും, ജമലുല്ലൈലി ഉറൂസും സമാപിച്ചു. പ്രമുഖ പണ്ഡിതന്മാർ പങ്കെടുത്ത പ്രഭാഷണങ്ങളും,മജ്‌ലിസ് നൂറും, ജമലുല്ലൈലി ഉറൂസും, ഉലമ ഉമറ സംഗമവും, ഒക്കെയായി വിജ്ഞാനവും ആത്മീയതയും ജ്വലിച്ചു നിന്നതായിരുന്നു മൂന്ന് രാപ്പകലുകളും.
സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ കൂടിയായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി. അൻവർ മുഹിയദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ നൗഷാദ് ചെട്ടിപ്പടി, സയ്യിദ് യാഹിയാ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഉമ്മർ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി,കെ പി അബ്ദുറഹ്മാൻ, പി വി ബാവ ഹാജി, ഹസനിയ കോളേജ് കമ്മിറ്റി സെക്രട്ടറി പി ഇബ്രാഹിം മാസ്റ്റർ, മാനേജർ കെ പി അക്ബർ തങ്ങൾ, വൈസ് പ്രിൻസിപ്പൽ ഉബൈദ് ഹുദവി പ്രസംഗിച്ചു നാസർ തങ്ങൾ, ബാവ ഹാജി, ട്രഷറർ നാലകത്ത് കോയ, എ പി ഹുസൈൻ, ഇസ്മായിൽ ഹാജി, കെ ഉമർ ഹാജി, ഇ പി യാക്കൂബ് ഫൈസി, ഇല്യാസ് ദാരിമി, എസ്ഖൊയിരുനാസർ മുസ്ലിയാർ, കെ അഷറഫ് നഹ, രായൻ, എൻ അബ്ദുല്ലത്തീഫ് സമ്മേളന പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!