
എടപ്പാൾ: ലോറി നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ ഡ്രൈവർ കാറിടിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി സിബിച്ചൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം – പൊന്നാനി ദേശീയ പാതയിൽ അയിങ്കലം പന്തേ പാലത്ത് വച്ചായിരുന്നു അപകടം. ലോറി റോഡരികിൽ നിർത്തിയ ശേഷം ഡ്രൈവറായ സിബിച്ചൻ ചായ കുടിച്ച ശേഷം തിരികെ വാഹനത്തിൽ കയറാൻ പോകുന്നതിനിടെ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. പൂനെയിലേക്ക് ചരക്കുമായി പോവുകയായിരുന്നു ലോറി മൃതദേഹം കുറിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി – പടം