
1
തിരൂരങ്ങാടി: മുസ്്ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്നോക്രാറ്റാണ് പി.എം.എ സമീറെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി സിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരൂരങ്ങാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റി കക്കാട് ടര്‍ഫില്‍ സംഘടിപ്പിച്ച കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. എല്ലാം തികഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയാണ് മുസ്്ലിംലീഗ് പ്രഖ്യാപിച്ചത്. അതിലെ ടെക്നോക്രാറ്റാണ് സമീര്‍. സാങ്കേതിക പരിജ്ഞാനവും നവീന ചിന്തയും കൈവശമുള്ള നേതാവ്. ടെക്നോളജിയും വികസന ദൃഷ്ടിയും ചേര്‍ന്നൊരു വ്യക്തി. പുതിയ കാലത്തിന്റെ വികസന മുഖമായി മാറാന്‍ പി.എം.എ സമീറിന് കഴിയും.
മുസ്്ലിംലീഗിന്റെ വിവിധ പദ്ധതികളില്‍ അദ്ധേഹം നല്കിയ സേവനം വിലമതിക്കാനാവാത്തതാണ്. ഏറ്റവും അവസാനത്തില്‍ മുണ്ടൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാതലത്തില്‍ മുസ്്ലിംലീഗ് നടത്തിയ ക്രൗഡ്ഫണ്ടിംഗിലും വീട്് നിര്‍മ്മാണത്തിലുമെല്ലാം അദ്ധേഹത്തിന്റെ കയ്യൊപ്പ് ചെറുതല്ലെന്നും അത് തിരൂരങ്ങാടിയുടെ വികസനത്തിലൂടെ ജനം മനസ്സിലാക്കുമെന്നും തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ് ചെയര്മാന് മോഹനന് വെന്നിയൂര്‍ അധ്യക്ഷനായി.
മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ബാവ, സി.എച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, എ.കെ മുസ്തഫ, റഫീഖ് പാറക്കല്‍, യു.കെ മുസ്തഫ, വി.വി അബു, മുസ്തഫ പാലാത്ത്, എം അബ്ദുറഹ്മാന് കുട്ടി, സലീം ചുള്ളിപ്പാറ, കെ.പി.സി രാജീവ് ബാബു, പി.എം.എ ജലീല്‍, യു.എ റസാഖ്, അനീസ് കൂരിയാടന്‍, സലീം വടക്കന്‍, ബാപ്പുട്ടി ചെമ്മാട്, ചെമ്പ വഹിദ, സമീന മൂഴിക്കല്‍, സി.പി ഹബീബ ബഷീര്‍, ഉസ്മാന് കാച്ചടി, അയ്യൂബ് തലാപ്പില്‍, റിയാസ് തോട്ടുങ്ങല്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈമുല് ഇസ്ലാം, വി.പി സിയാദ് ഹസ്സന്, എം.വി മാസിന് പ്രസംഗിച്ചു.