
നൂറാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഫോട്ടോ : ചെറുമുക്ക് ജി എം എൽ പി സ്കുളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക പി കെ നിഷ ടീച്ചർക്കുള്ള ഉപകാരം സാഹിത്യകാരൻ എം എം സചീന്ദ്രൻ നൽകുന്നു
തിരൂരങ്ങാടി : ചെറുമുക്ക് ജിഎംഎൽപിസ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സമാപനവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക പികെ നിഷ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു .വാർഷികത്തോട് അനുബന്ധിച്ച് . ചെറുമുക്ക് പള്ളിക്കത്താഴം മുതൽ സ്കൂൾ വരെ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും കീഴിൽ വ്യത്യസ്ത കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി സാംസ്കാരിക ഘോഷയാത്രയും വേറിട്ട കാഴ്ചയായി . തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികളും നടന്നു .വൈകുന്നേരം നടന്ന നൂറാം വാർഷികാഘോഷ യാത്രയയപ്പ് ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് നീലങ്ങത്ത് അബ്ദുസലാം അദ്യക്ഷത വഹിച്ചു. ചടങ്ങിൽ വി പി സിദീഖ് ., ഇ പി സെയ്തലവി , വി പി ഖാദർ ഹാജി, മരക്കാർ കുട്ടി അരീക്കാട്, ഇ പി നാസർ , മറ്റത്ത് അയ്യൂബ്, മദാരി അബ്ദുറഹ്മാൻ കുട്ടി ഹാജി, ഇ പി മുജീബ് മാസ്റ്റർ, കാമ്പ്ര ഷൗക്കത്ത്, എൻ പി അരുൺ ഗോപി, വളപ്പിൽ സക്കീർ ഹുസൈൻ, വി പി ഷൗക്കത്ത് , മുസ്തഫ ചെറുമുക്ക്,കെ കെ അബൂബക്കർ, നെഷീദ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു .പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ ലത്തീഫ് എന്ന ബാവ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ജി സതീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. വഹാബ് മാസ്റ്റർ നാസർ മാസ്റ്റർ, അതുൽ, നന്ദുലാൽ, രജനീഷ് എന്നിവർ പോഗ്രാമിന്ന് നേതൃത്വം നൽകി. പ്രദേശത്തെ യൂത്ത് ഫെഡറേഷൻ ക്ലബ് ,ഐശ്വര്യ ക്ലബ് . യൂത്ത് ഡിഫൻസ് ക്ലബ് ,സിൻസിയർ എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സമ്മാനവിതരണവും മധുര പാനീയങ്ങളും വിതരണം ചെയ്തു മാതൃകയായി