
കരുവാരകുണ്ട്: തുവ്വൂർ റെയിൽവേ കമാനത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ട്രെയിനിന്നു മുകളിലേക്ക് കല്ലും മണ്ണും വീണു. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പുലർച്ചെ 3.30 ന് പുറപ്പെട്ട ട്രെയിനിനു മുകളിലേക്കാണ് കല്ലുകൾ വീണത്.
ഇതേ തുടർന്ന് , ഷൊർണൂരിലേക്ക് പേവേണ്ട മെമു തിരിച്ച് നിലമ്പൂരിലേക്ക് പോയി5.15 ന് തുവ്വൂരിൽ എത്തേണ്ട രാജ്യറാണി 7.45 ന് ആണ് നിലമ്പൂരിലേക്ക് പോയത് ട്രാക്കിൽ നിന്ന് ടെയിൻ കടന്നുപോകാൻ പാകത്തിൽ മണ്ണ് നീക്കി.