
കാസർകോട് : കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്.
ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലധികം (1 Million) ഫോളോവേഴ്‌സുള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ രാജേഷ്.
ദേശീയപാത 66-ൽ അർദ്ധരാത്രിയോടെ വലിയ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു.
ആദ്യം ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ ശ്രദ്ധ നേടിയത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലുകളിൽ സജീവമായിരുന്നു.
റോഡിന് നടുവിൽ കാർ; പോലീസിനെ വെട്ടിച്ച് പാച്ചിൽ
ദേശീയപാത 66-ൽ റോഡിന് നടുവിലായി ഒരു കാർ നിർത്തിയിട്ടിരിക്കുന്ന നിലയിലാണ് രാത്രി പട്രോളിംഗിലായിരുന്ന പോലീസ് സംഘം കാണുന്നത്.
സംശയം തോന്നി പോലീസ് വാഹത്തിനടുത്തേക്ക് ചെന്നപ്പോഴേക്കും കാർ അതിവേഗത്തിൽ മുന്നോട്ട് എടുത്ത് ഓടിച്ചുപോവുകയായിരുന്നു.
തുടർന്ന് പോലീസ് സംഘം ഈ വാഹനത്തെ പിന്തുടർന്നു. ഒടുവിൽ അർദ്ധരാത്രി കഴിഞ്ഞു പുലർച്ചെ 2:00 മണിയോടെയാണ് പോലീസിന് ഈ വാഹനം തടഞ്ഞുനിർത്താൻ സാധിച്ചത്.
മദ്യപിച്ചതായി സ്ഥിരീകരിച്ചു; വാഹനം കസ്റ്റഡിയിൽ
വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കാർ ഓടിച്ചിരുന്നത് ഇൻഫ്ലുവൻസറായ ധന്യ രാജേഷാണെന്നും ഇവർ മദ്യപിച്ചിട്ടുണ്ടെന്നും പോലീസിന് ബോധ്യപ്പെട്ടത്.
തുടർന്ന് ധന്യയെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പിന്നീട് വാഹനം വിട്ടുനൽകിയതായാണ് വിവരം.
സമൂഹത്തിന് മാതൃകയാകേണ്ടവർ വഴിതെറ്റുമ്പോൾ :
ലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവതലമുറ ഉറ്റുനോക്കുന്ന വലിയൊരു സൈബർ സ്വാധീനമുള്ള വ്യക്തിയാണ് ധന്യ രാജേഷ്.
ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൺ ആരാധകരുള്ള ഇത്തരം ഇൻഫ്ലുവൻസർമാർ സമൂഹത്തിന് നല്ല മാതൃകയാകേണ്ടവരാണ്.
എന്നാൽ അതിന് വിപരീതമായി ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവർത്തികൾ പൊതുജനമധ്യത്തിൽ ചെയ്യുന്നത് ഒട്ടും ശരിയായ പ്രവണതയല്ല.
മദ്യം കഴിക്കുന്നതും അത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നതുമെല്ലാം വ്യക്തിപരമായ സ്വാതന്ത്ര്യവും സ്വകാര്യതയുമാണ്. അത് സ്വന്തം സ്വകാര്യ ഇടങ്ങളിൽ ഒതുക്കേണ്ടതാണ്.
എന്നാൽ മദ്യപിച്ച് ബോധമില്ലാതെ പൊതുനിരത്തിലിറങ്ങി നിയമം കൈയിലെടുക്കുന്നതും, പോലീസിനെ വെട്ടിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതും സ്വന്തം ജീവന് മാത്രമല്ല, നിരപരാധികളായ മറ്റ് യാത്രക്കാരുടെ ജീവന് കൂടിയാണ് ഭീഷണിയാകുന്നത്.
ഇത്തരം അപക്വമായ പെരുമാറ്റങ്ങൾ വലിയ വാർത്തയാകുകയും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും ചെയ്യും.
അതേസമയം, താൻ ഒരു ബിയർ കത്തിച്ചിരുന്നെന്നും