മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ പ്രമുഖ യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി..വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ സ്കൂള്‍ കഴിഞ്ഞെത്തിയ മകളാണ് വീട്ടിനുള്ളില്‍ അമ്മയെ ജീവനൊടുക്കിയ നിലയില്‍ ആദ്യം കാണുന്നത്. നാടിനെയും സോഷ്യല്‍ മീഡിയ ലോകത്തെയും ഒരുപോലെ നടുക്കിയ സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘തംബുരു ക്വീൻഫിഷർ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ മത്സ്യബന്ധന രീതികളും നാടൻ ശൈലിയിലുള്ള വീഡിയോകളും പങ്കുവെച്ച് ചുരുങ്ങിയ കാലം കൊണ്ടാണ് തംബുരു വലിയൊരു പ്രേക്ഷകവൃന്ദത്തെ സ്വന്തമാക്കിയത്. കായലിലും തോടുകളിലും ഇറങ്ങി ധൈര്യത്തോടെ മീൻപിടിക്കുന്ന ഇവരുടെ വീഡിയോകള്‍ക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക...





