Saturday, October 17

Tag: Vlogger

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Obituary

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ പ്രമുഖ യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി..വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ സ്കൂള്‍ കഴിഞ്ഞെത്തിയ മകളാണ് വീട്ടിനുള്ളില്‍ അമ്മയെ ജീവനൊടുക്കിയ നിലയില്‍ ആദ്യം കാണുന്നത്. നാടിനെയും സോഷ്യല്‍ മീഡിയ ലോകത്തെയും ഒരുപോലെ നടുക്കിയ സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘തംബുരു ക്വീൻഫിഷർ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ മത്സ്യബന്ധന രീതികളും നാടൻ ശൈലിയിലുള്ള വീഡിയോകളും പങ്കുവെച്ച്‌ ചുരുങ്ങിയ കാലം കൊണ്ടാണ് തംബുരു വലിയൊരു പ്രേക്ഷകവൃന്ദത്തെ സ്വന്തമാക്കിയത്. കായലിലും തോടുകളിലും ഇറങ്ങി ധൈര്യത്തോടെ മീൻപിടിക്കുന്ന ഇവരുടെ വീഡിയോകള്‍ക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക...
കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം
Malappuram

കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം

കാണാതായ യൂട്യൂബർ ദിൽഷാദിനെ കണ്ടെത്തി; സുരക്ഷിതനെന്ന് സ്ഥിരീകരണം മേഘാലയ യാത്രയ്ക്കിടെ കാണാതായിരുന്ന ദിൽഷാദിനെ കണ്ടെത്തി. അദ്ദേഹം നിലവിൽ സുരക്ഷിതനാണെന്ന ആശ്വാസകരമായ വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. തുടർന്ന് മേഘാലയയിലെ പൈനൂർസ്ല (Pynursla) പ്രദേശത്തെ പി.എച്ച്.സി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ആവശ്യമായ ചികിത്സയും പരിചരണവും ലഭിച്ചുവരികയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. ചേലേമ്പ്ര പാറയിൽ പുല്ലി പറമ്പ്സ്വദേശിയായ യാത്രാ ടുഡെ ട്രാവൽ ചാനൽ യുട്യൂബർ ദിൽഷാദിനെ 22 മുതൽ ആണ് കാണാതായത്. ഈമാസം ആറിന് ആസാം ഭാഗത്തെന്ന് പറഞ്ഞു പോയതായിരുന്നു. എന്നാൽ ഈ 22 മുതൽ യാതൊരു വിവരവും ഇല്ലായിരുന്നു. ഇതേ തുടർന്ന് ഭാര്യ തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തിയതായി ആശ്...
ദേശീയപാതയിൽ അർദ്ധരാത്രി നാടകീയ രംഗങ്ങൾ: മദ്യപിച്ച് കാറോടിച്ച പ്രമുഖ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ പോലീസ് പിടിയിൽ
Crime

ദേശീയപാതയിൽ അർദ്ധരാത്രി നാടകീയ രംഗങ്ങൾ: മദ്യപിച്ച് കാറോടിച്ച പ്രമുഖ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ പോലീസ് പിടിയിൽ

കാസർകോട് : കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലധികം (1 Million) ഫോളോവേഴ്‌സുള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ രാജേഷ്. ദേശീയപാത 66-ൽ അർദ്ധരാത്രിയോടെ വലിയ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ആദ്യം ...