
കൊണ്ടോട്ടി : ഹജ്ജ് തീര്‍ത്ഥാടനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 24 വരെ നീട്ടിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 2026 ജൂലൈ 30 ന് രാവിലെ 11 ന് മുംബൈ ഹജ്ജ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഇത് www.hajcommittee.gov.in ല്‍ തത്സമയം കാണാം. തെരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും ലിസ്റ്റ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷകര്‍ക്ക് എസ്.എം.എസ് വഴിയും സന്ദേശം ലഭിക്കും. താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെടുന്ന തീര്‍ത്ഥാടകര്‍ ആദ്യ ഗഡുവായ 1,52,300/ രൂപ 2026 ആഗസ്റ്റ് 10-നകം അടക്കണം. കേരളത്തില്‍ ഓണ്‍ലൈന്‍ ആയി ജൂലൈ 12 വരെ അപേക്ഷിച്ചവര്‍ക്ക് ഇതിനകം കവര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട് . എസ്.എം.എസ് വഴി കവര്‍ നമ്പര്‍ കിട്ടാത്തവര്‍ക്ക് www.hajcommittee.gov.in ല്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്കി കവര്‍ നമ്പര്‍ വിവരം പരിശോധിക്കാവുന്നതാണ്.
മസ്റ്ററിങ് നടത്തണം
കേരള ബില്‍ഡിംഗ് ആന്ഡ്അദര് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസ് മുഖേന പെന്ഷന് ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങNളിലൂടെ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു
അക്കൗണ്ടിംഗ് കോഴ്സിന് അപേക്ഷിക്കാം
എല്‍ബിഎസിന്റെ മഞ്ചേരി ഉപ കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജി എസ് ടി കോഴ്സിന് പ്ലസ് ടു കൊമേഴ്സ്, ബികോം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ മഞ്ചേരി ഐ.ജി.ബി.ടി ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നിന്ന് ലഭിക്കും. 0483 2764674, 8089009397