പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂരിലെ ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളക്കെതിരെയാണ് ചന്ദേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!