ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരനും പിതൃസഹോദരിയും മുങ്ങിമരിച്ചു

മലപ്പുറം : കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരിയും പിതാവിന്റെ സഹോദരിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാന്‍ ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടുന്നത്. ഉടനെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്

error: Content is protected !!