തിരൂരങ്ങാടി : വെന്നിയൂരില്‍ മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ 14 കാരിയെ കാണാനില്ലെന്ന് പരാതി. വെന്നിയൂര്‍ കൊടിമരം സ്വദേശിയെയാണ് കാണാനില്ലാത്തത്. ബുധനാഴ്ച രാവിലെ 6.30 ന് കൊടിമരത്തെ വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് പോയ 14 കാരിയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.