സ്‌കൂളിലേക്ക് പോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

കോഴിക്കോട് : സ്‌കൂളിലേക്ക് പോയ 14കാരിക്ക് വീട്ടിനടുത്ത് റോഡില്‍ വച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്. കോഴിക്കോട് ഉള്ള്യേരിയില്‍ അണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി.

error: Content is protected !!