തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പാലക്കാട് മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

error: Content is protected !!