Wednesday, March 25

പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ 17 കാരിയുടെ ശ്രമം, പ്രവാസി യുവാവിൻ്റെ അവസരോചിത ഇടപെടൽ തുണയായി

വാഴക്കാട് : വീട്ടുകാരുമായി പിണങ്ങി പാലത്തിൽ നിന്ന് ചാടി ജാവനൊടുക്കാൻ 17 കാരിയുടെ ശ്രമം. പ്രവാസി യുവാവിൻ്റെ സമയോചിത ഇടപെടൽ കൊണ്ട് പെൺകുട്ടിയുടെ ആത്മഹത്യ ശ്രമം വിഫലമായി. വെട്ടത്തൂർ സ്വദേശി ചീക്കപ്പള്ളി ബഷീറിൻ്റെ മകൻ മദീന ഷഫീഖ് (34) ആണ് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്.

രാവിലെ മൽസ്യം വാങ്ങി ചെറുവാടിയിൽ നിന്നും മടങ്ങിവരികയായിരുന്ന സമയത്ത് ചുള്ളിക്കോട് റോഡിൽ ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ തനിച്ചുനിൽക്കുന്ന വിദ്യാർത്ഥിനിയുടെ നിൽപ്പ് കണ്ടതിൽ വശപ്പിശക് സംശയിച്ച ഷഫീഖ് കുറച്ചപ്പുറം തന്റെ വാഹനം ഒതുക്കി നിർത്തി സൈഡ് ഗ്ലാസിലൂടെ പിന്നിലേക്ക് വീക്ഷിച്ചു കൊണ്ടിരുന്നപ്പോൾ കണ്ട കാഴ്ച്ചയിൽ അപകടം മണത്തു. ഉടനെ വാഹനം തിരിച്ചു വിദ്യാർത്ഥിനിയുടെ അടുത്തെത്തിയപ്പോഴേക്കും പാലത്തിൻറെ കൈവരിയിൽ കയറി നദിയിലേക്ക് ചാടാൻ തയ്യാറെടുക്കുകയായിരുന്നു. ഷഫീഖിന്റെ തിടുക്കത്തിലെ ഇടപെടൽ കൊണ്ട് ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കുട്ടിയുടെ ഉടുപ്പിൽ പിടുത്തം ഉറപ്പിച്ചു.

ഉടുപ്പ് കീറിപ്പോവുന്നതിനിടയിൽ മുടിയിൽ പിടിത്തം കിട്ടുകയും യാത്രക്കാരായ മറ്റാളുകൾ ഓടിയെത്തി കുട്ടിയെ ചാടാൻ അനുവദിക്കാതെ രക്ഷപ്പെടുത്തുകയുമായിരുന്നു. വീട്ടിൽ നിന്ന് രക്ഷിതാക്കളുമായി വഴക്കുണ്ടാക്കി വന്നതാണത്രേ വിദ്യാർത്ഥിനി. വിദ്യാർത്ഥിനി KMCT മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

ഷഫീഖിന്റെ കൃത്യമായ കാഴ്ചപ്പാടും ഇടപെടലും കൊണ്ട് ഒരു ജീവൻ രക്ഷിക്കാനായ ചാരിതാർഥ്യത്തിലും സന്തോഷാറ്റൈഹിലുമാണ് വെട്ടത്തൂർ സ്വദേശി ചീക്കപ്പള്ളി ബഷീർ – ആമിന എന്നിവരുടെ മകനായ മദീന മൻസിലിൽ ഷഫീഖ് എന്ന കുഞ്ഞാനു.

രക്ഷാപ്രവർത്തനത്തിൽ ഷഫീഖിന്റെ കൈക് സാരമായ പരിക്ക് പറ്റി KMCT യിൽ നിന്നും ആവശ്യമായ ചികിത്സ തേടി വീട്ടിലെത്തി വിശ്രമത്തിലാണ് ഷഫീഖ് .

error: Content is protected !!