
പരപ്പനങ്ങാടി : കാറിലെത്തിയ സംഘം 19 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ കൊടപ്പാളി മലയമ്പാട്ട് റോഡില്‍ വെച്ചാണ് സംഭവം. വെള്ള ഷിഫ്റ്റ് കാറില്‍ എത്തിയ സംഘം യുവതിയെ കടന്നു പിടിക്കുകയും ആക്രമിക്കുകയും പിടിച്ചുവലിച്ചു കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്തുനിന്നതോടെ യുവതിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് എത്തി യുവതിയില്‍ നിന്ന് മൊഴിയെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി. പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.