Saturday, August 30

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു, 22 കാരന്റെ മരണം ചികിത്സയിലിരിക്കെ

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു. എടക്കരയിലാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചത്. ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍(22) ആണ് മരിച്ചത്. ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു തെജിന്‍ സാന്‍. ഇതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു.

error: Content is protected !!