തിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 187-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.
ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, , എറമ്പൻ സൈതലവി, പി.പി.മുഹമ്മത് മൻസൂർ ഫൈസി നേതൃത്വം നൽകി. മുന്നു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ നിർവ്വഹിച്ചു. എളവട്ടശ്ശേരി മുഹമ്മത് എന്ന വല്ലാവ അധ്യക്ഷത വഹിച്ചു.
അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, മുഖ്യ പ്രഭാഷണം നടത്തി. കെ.ബാവ ഫൈസി, പി.എം മൊയ്തീൻ കുട്ടി മുസ്ല്യാർ ,എം എ ഖാദർ, മുഹമ്മതലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ, മുജീബ് റഹ്മാൻ ലത്തീഫി, ഷഫീഖ് ബാഖവി, കൈതകത്ത് സലീം, കൈതകത്ത് ഫിറോസ് പ്രസംഗിച്ചു.
രണ്ടാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പ്രബോധന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. സമസ്ത സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും അൽ ഹാഫിള് നിസാമുദ്ധീൻ അസ്ഹരി കുമ്മനം പ്രബോധന പ്രഭാഷണം നടത്തും. വെള്ളിയാഴ്ച സമാപിക്കും. രാവിലെ മുതൽ ജാതിമത ഭേദമന്യേ വിശ്വാസികൾ പത്തിരിയുമായി
മഖാമിലേക്ക് എത്തും. ശുഹദാക്കൾക്കുള്ള 11 പെട്ടിയും മമ്പുറം തങ്ങൾക്കുള്ള ഒരു പെട്ടിയും ഉൾപ്പെടെ 12 പെട്ടി പതിരിയാണ് വിശ്വാസികൾ കൊണ്ട് വരിക. ഇവിടെ നിന്ന് ബർക്ക ത്തായി ലഭിക്കുന്ന പത്തിരിയുമായാണ് വിശ്വാസികൾ മടങ്ങുക. വൈകുന്നേരം 7 ന് സമാപന സമ്മേളനം സമസ്ത പ്രസിഡന്റും മഹല്ല് ഖാസിയുമായ മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും.