നാലംഗ കുടുംബം വിഷം കഴിച്ചു : രണ്ട് പേര്‍ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കില്‍ നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജന്‍ (56), ഭാര്യ ബിന്ദു, മകള്‍ അഭിരാമി, മകന്‍ അര്‍ജുന്‍ എന്നിവരാണ് വിഷം കഴിച്ചത്. ഇതില്‍ ശിവരാജനും മകളുമാണ് മരിച്ചത്. അമ്മയും മകനും തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് വിവരം. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകന്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന മകന്‍ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും നാല് പേരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!