സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും എഡ്യൂക്കെയർ ദന്തൽ കോളേജും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.. ക്യാമ്പിൽ 60 പേർക്ക് ചികിത്സ നൽകി. 20 പേരുടെ പല്ലുകൾ സൗജന്യമായി ക്ലീൻ ചെയ്തു.ക്യാമ്പ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു..

ദന്ത രോഗങ്ങളെക്കുറിച്ചും,പല്ലിനു വരുന്ന രോഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം എന്നതിനെ കുറിച്ചും Dr ജിതിൻ ക്ലാസ്സെടുത്തു. സി എം അബ്ദുൽ മജീദ്, വി പി അബ്ദുൽ ഷുക്കൂർ, സി എം മുഹമ്മദ്‌ അലിഷ, നിയാസുദ്ധീൻ. കെ എം, വി പി അബ്ദുൽ മജീദ്,പി കെ ഷിഹാബുദ്ധീൻ തങ്ങൾ, സി എം ബഷീർ, സി എം മുഹമ്മദ്‌ ഷാഫി, കെ എം നൂറുദ്ധീൻ, അമീർ തങ്ങൾ, എം പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!