പത്തനംതിട്ട: മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദ് (52) ആണ് മരിച്ചത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു. കുറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്.