ഗ്യാസ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നടന്ന മസ്റ്ററിംഗ് ക്യാമ്പ്

തിരൂരങ്ങാടി : ഗ്യാസ് കണക്ഷന്‍ ഉപഭോക്താക്കള്‍ക്ക് തിരൂരങ്ങാടി നഗരസഭ 21 ഡിവിഷനില്‍ കൗണ്‍സിലറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ നേതൃത്വത്തില്‍ നടത്തിയ ആധാര്‍ മാസ്റ്ററിംഗ് ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി. കക്കാട് മിഫ്താഹുല്‍ ഉലൂംമദ്രസയില്‍ നടത്തിയ ക്യാമ്പില്‍ വിവിധ വാര്‍ഡുകളില്‍ നിന്ന് മുന്നൂറോളം പേര്‍ മസ്റ്ററിങ് ചെയ്തു.

കാലത്ത് 10 മണി മുതല്‍ വൈകുന്നേരം മൂന്നര മണി വരെ നീണ്ടുനിന്ന ക്യാമ്പിന് ഷഫാസ് ഗ്യാസ് ഏജന്‍സി ഉടമ പി എം അഷ്‌റഫ് പി എം ഷഫാഫ് എ സിദ്ദീഖ് നേതൃത്വം നല്‍കി, പോക്കാട്ട് അബ്ദുറഹ്മാന്‍കുട്ടി, ആരിഫ വലിയാട്ട് എം സുജിനി,സാദിഖ് ഒള്ളക്കന്‍ , കെ കെ നയീം,സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, ഇ, വി സലാം മാസ്റ്റര്‍,കെ മൂസക്കോയ, ഒ. റാഫി, കെ, എം, ഗഫൂര്‍, സി, വി ബാസിത്ത്, കെ, റസാഖ് മാസ്റ്റര്‍, കെ, എം, മൊയ്തീന്‍,കെ, എം, സിദ്ദീഖ്,ഒ, സുബൈദ, എംകെ ജൈസല്‍, ഇസ്മായില്‍ ഒള്ളക്കന്‍, നാസര്‍പറമ്പില്‍, എം കെ സത്താര്‍ ഹാജി, പി.കെ അബുട്ടി, സംസാരിച്ചു

error: Content is protected !!