അല്‍ ഐനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

അല്‍ ഐന്‍ : വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വൈരങ്കോട് പല്ലാര്‍ സ്വദേശിയും അല്‍ ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പില്‍ മുസ്തഫയുടെ മകന്‍ മുസവിര്‍ ( 25 ) ആണ് മരിച്ചത്. അബുദാബി അല്‍ ഐന്‍ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച് ഇന്നലെ വൈകുന്നേരം മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

അല്‍ ഐന്‍ ജീമി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

error: Content is protected !!