സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി പരപ്പനങ്ങാടിക്ക് അഭിമാനമായി പി.വി അബ്ദുല്‍ ഫസല്‍. പരപ്പനങ്ങാടി പുത്തരിക്കലെ പി.വി ബാവയുടേയും അസ്‌റാബിയുടെയും മകനായ അബ്ദുല്‍ ഫസല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507 ആം റാങ്കാണ് നേടിയിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന ഫസലിന്റെ വലിയ സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ് നേടുക എന്നത്. പത്താം ക്ലാസ് വരെ പരപ്പനങ്ങാടി തഅലീം സ്‌കൂളിലും, പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഡല്‍ഹി ജാമിയ മില്ലിയ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. നിലവില്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകനാണ് അബ്ദുല്‍ ഫസല്‍. പിതാവ് ബാവ വിദേശത്താണ്. ഫാസിലയാണ് സഹോദരി.

error: Content is protected !!