Monday, October 13

ഉംറക്ക് പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു

വള്ളിക്കുന്ന് : ഉംറ നിർവഹിക്കാനായി
പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഭാര്യയുമൊത്ത് ഉംറ നിർവഹിക്കാനായി പോയതായിരുന്നു. ഇന്നലെ മദീനയിലേക്ക് പോകാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം. മയ്യിത്ത് മക്കയിൽ മറവ് ചെയ്തു.
ഭാര്യ. പാത്തുട്ടി.
മക്കൾ: മുസ്തഫ, സുൽഫി (സെക്രട്ടറി വള്ളിക്കുന്ന് മേഖലാ മുസ്ലിംലീഗ്), ജംഷീദ്, ആബിദ് .
മരുമക്കൾ: സീനത്ത്, ഷെക്കീല, ഷിംജ ഭാനു, തസ്നി.

error: Content is protected !!