
തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തങ്ങൾക്ക് കാൽപന്തുകൾ തരണമെന്ന തന്റെ ഡിവിഷനിലെ കൊച്ചു കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കളിക്കളത്തിലേക്ക് പന്തുമായി ജില്ലാ പഞ്ചായത്തംഗം എത്തി. വെളിമുക്ക് ഡിവിഷനിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഹനീഫ മൂന്നിയൂരാണ്. ജില്ലാ പഞ്ചായത്തംഗമാണ് സത്യപ്രതിജ്ഞക്കു കുട്ടികളോടുള്ള വാക്കുകൾ പാലിച്ചത് പൊട്ടിപ്പൊളിഞ്ഞ തങ്ങളുടെ പഴയ ഫുഡ്ബോൾ മാറ്റി പുതിയത് കിട്ടിയപ്പോൾ അവരുടെ അഹ്ളാദം പറഞ്ഞറിക്കാനാവത്തതായിരുന്നു. മടങ്ങിപ്പോരുമ്പോൾ തങ്ങൾക്ക് ഗ്രൗണ്ടു കൂടി വേണമെന്ന ആവലാതി പറയാനും അവർ മറന്നില്ല. മൂന്നിയൂർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സി.പി. അസീസ് , യു.ഡി.എഫ് പ്രാദേശിക നേതാക്കളായ എം.എ അസീസ് , എറക്കുത്ത് മൊയ്തീൻ, ജാഫർ വെളിമുക്ക്. തൻ വീർസി.പി. ലബീബ് വി.പി എന്നിവരുംകൂടെയുണ്ടായിരുന്നു.