പൊന്നാനിയിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് മാൾ ഒരുങ്ങുന്നു 

പൊന്നാനിയിൽ പുതിയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിങ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ പ്രദർശനവും പരിശോധയും നടത്തി. പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബസ്സ്റ്റാൻഡ് , ആധുനിക ഷോപ്പിങ് മാൾ, മത്സ്യ – മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തീയറ്ററുകൾ എന്നിവ അടങ്ങുന്ന വിശാലമായ പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. പൊന്നാനി ചമ്രവട്ടം ജംങ്ഷനിൽ പുതിയ ഹൈവേയിൽ നിർദിഷ്ട ഫ്ലൈഓവറിനോട് ചേർന്നാണ് പദ്ധതി നിർദേശം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ് തൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. തുടർന്ന് കരട് ഡി.പി.ആറിൻ മേൽ ചർച്ച നടത്തി. വിശദമായ അന്തിമ പ്ലാൻ തയ്യാറാക്കി നിർമാണ പ്രവൃത്തികൾ  തുടങ്ങാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. യോഗത്തിൽ നഗരസഭാ കൗൺസിലർമാരും സൈതൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളും പങ്കെടുത്തു.

error: Content is protected !!