താനൂര്‍ : താനൂരില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ ഷാദുല്‍ ആണ് മരിച്ചത്. മാതാവ് കുട്ടിയെ തൊട്ടിലില്‍ കിടത്തിയുറക്കിയ ശേഷം കുളിക്കാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപോഴാണ് തൊട്ടിലില്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. താനൂരിലെ സമീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.