Thursday, July 10

സമൂഹ മാധ്യമത്തിലൂടെ പരിചയം, തുടര്‍ച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചു : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി ; തിരൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ തിരൂര്‍ വെട്ടം സ്വദേശി 25 കാരനായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടര്‍ച്ചയായി പെണ്‍കുട്ടിയെ വീട്ടിലെത്തി നിഖില്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അതേസമയം, പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഖിലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്.

സംഭവത്തില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ്. ചൈല്‍ഡ് ലൈനും കുട്ടിയുടെ മൊഴി പരിശോധിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

error: Content is protected !!