പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ

വാഴക്കാട് : പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ ആരോപിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിൻ്റെ മകൾ സന ഫാത്തിമ (17) യാണ് ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുട്ടിയെ കാണാതായ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രി യിൽ പ്രവേശി പ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കോഴി ക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഏറെ മിടുക്കി യായ വിദ്യാർഥിനി യുടെ മരണ ത്തിൽ ദുരൂഹത യുള്ള തായും അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

error: Content is protected !!