കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്

Copy LinkWhatsAppFacebookTelegramMessengerShare

കണ്ണൂര്‍: ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക്നേരെ റാഗിങ്. പ്ലസ് ടു വിദ്യാര്‍ഥികളാണ് മുടി നീട്ടിവളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹലിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെയാണ് സംഭവം. മുടി നീട്ടിവളര്‍ത്തിയതിനും ഷര്‍ട്ടിന്റെ ബട്ടന്‍ മുഴുവന്‍ ഇട്ടതിനുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെയും സുഹൃത്തിനെയും ക്രുരമായി മര്‍ദ്ദിച്ചത്. സാരമായി മര്‍ദ്ദനമേറ്റ സഹലിന്റെ കേള്‍വി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

അടിച്ച വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!