മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുടി വെട്ടാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന്‍ ഹാഷിം (17) ആണ് മരിച്ചത്. മുടി വെട്ടാന്‍ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഹാഷിമിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മുടിവെട്ടാനെന്ന് പറഞ്ഞാണ് ഹാഷിം വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ തെന്നി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൂക്കോട്ടുപാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

error: Content is protected !!