
പരപ്പനങ്ങാടി : ജനങ്ങളുടെ ജീവന് ഭീഷണിയായ പേ ഇളകിയ കുറുനരിയെ സാഹസികമായി പിടികൂടി. പരപ്പനങ്ങാടി ചിറമംഗലം ചെറിയത് റോഡ് ഉപ്പുണിപ്പുറം അംഗനവാടി പരിസരത്ത് നിന്നുമാണ് നാട്ടുകാര്‍ക്കും അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയായ പേ ഇളകിയ കുറുനരിയെ പിടികൂടിയത്.
വാര്‍ഡ് കൗണ്‍സിലര്‍ ഫരീദ ഹസ്സന്‍ കോയയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍, അസീസ് പുത്തരിക്കല്‍, എം ആര്‍ കെ മജീദ് എന്നിവര്‍ ചേര്‍ന്നാണ് വളരെയധികം സാഹസികമായി കുറുനരിയെ പിടികൂടിയത്. പേ ഇളകിയ കുറുനരിയെ നിരീക്ഷണത്തിനായി കൂട്ടില്‍ അടച്ചു. ഇതോടെ പരിസരവാസികളുടെ ആശങ്ക അകറ്റുകയും ചെയ്തു.