ഏജന്റുമാരുടെ താല്‍പ്പര്യത്തിനായി ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനെ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ട് മാസങ്ങള്‍, മറ്റ് ഓഫീസുകളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം വാഹനം പരിശോധിക്കുന്നുവെന്ന് ആരോപണം

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ ഫിറ്റ്‌നസ് പരിശോധനയില്‍ നിന്ന് ഓഫീസിലെ സ്ഥിരം ഉദ്യോഗസ്ഥനും സത്യസന്ധനുമായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ മാസങ്ങളായി ഫിറ്റ്‌നസ് പരിരോധനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായി ആരോപണം. മൂന്ന് വര്‍ഷത്തോളമായി തിരൂരങ്ങാടി ഓഫീസില്‍ സ്ഥിരം ഉദ്യോഗസ്ഥനായ എ എം വി ഐ യെ ആണ് ഫിറ്റ്‌നസ് പരിശോധനയില്‍ നിന്നും സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കലില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി സ്‌ക്വാഡില്‍ നിന്നും മറ്റ് ഓഫീസുകളില്‍ നിന്നും ദിവസങ്ങള്‍ക്ക് വേണ്ടി വരുന്ന ഉദ്യോഗസ്ഥരാണ് ഏജന്റുമാരുടെ സൗകര്യാര്‍ത്ഥം ഫിറ്റ്‌നസ് ഗൗണ്ടില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നത്.

ചില പ്രത്യേക ഏജന്റുമാരുടെ താല്‍പ്പര്യര്‍ത്ഥമാണ് പരിചയസംബന്നനായ ഈ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത് എന്നാണ് ആരോപണം. നിലവില്‍ നാല് എ എം വി ഐമാര്‍ വേണ്ടിടത്ത് മൂന്ന് എ എം വി ഐമാരാണ് തിരൂരങ്ങാടി ഓഫീസില്‍ നിലവിലുള്ളത്. ഇതില്‍ താല്‍ക്കാലികമായി ഓഫീസില്‍ നിന്നും സ്‌ക്വാഡില്‍ നിന്നും വന്ന രണ്ടു ഉദ്യോഗസ്ഥരാണ് ഫിറ്റ്‌നസ് പരിശോധന നടത്തുന്നത്.

error: Content is protected !!