ബസ് കാത്തുനില്‍ക്കുന്നതിനിടെ റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട് : ബസ് കാത്തുനില്‍ക്കുന്നതിനിടെ കൂറ്റനാട് റോഡില്‍ തളര്‍ന്നു വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കറുകപുത്തൂര്‍ ഇഞ്ചീരിവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനായ മുഹമ്മദ് സിയാന്‍(15) ആണ് മരിച്ചത്. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കായിരുന്നു സിയാന്‍ കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂര്‍ ജുമാ മസ്ജിദില്‍ നടന്നു.

സഹോദരങ്ങള്‍ റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ്.

error: Content is protected !!