Thursday, November 27

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു

പാലക്കാട് : അംഗനവാടിയില്‍ വച്ച് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗനവാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!