തിരൂരങ്ങാടി : കേരളസര്‍ക്കാര്‍-ന്യൂനപക്ഷക്ഷേമകാര്യ വകുപ്പ് പദ്ധതിയായ പാത്ത് വേ -സോഷ്യല്‍ ലൈഫ് വെല്‍നെസ്സ് പ്രോഗ്രാമിന്റെ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുണ്ടൂര്‍ പി. എം. എസ്. ടി കോളേജില്‍ തിരുരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ. പി. എ മജീദ് നിര്‍വഹിച്ചു.
കോളേജ് വുമണ്‍ ഡെവലപ്‌മെന്റ് സെല്ലിന്റേയും വേങ്ങര മൈനോറിറ്റി യൂത്ത് കോച്ചിങ് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷനായി. കുണ്ടൂര്‍ മര്‍ക്കസ് ജനറല്‍ സെക്രട്ടറി എന്‍. പി ആലി ഹാജി, പി ടി എ വൈസ് പ്രസിഡന്റ് കെ. കുഞ്ഞിമരക്കാര്‍, എം.സി ബാവ ഹാജി എന്നിവര്‍ ആശംസ അറിയിച്ചു. വുമണ്‍ ഡെവലപ്‌മെന്റ് സെല്‍ കോഓര്‍ഡിനേറ്റര്‍ ജാബിറ ഫര്‍സാന സ്വാഗതവും മൂന്നാം സെമസ്റ്റര്‍ സൈക്കോളജി വിദ്യാര്‍ത്ഥി നവ്യ കൃഷ്ണ നന്ദിയും അറിയിച്ചു.