Monday, August 25

കീറിയ നോട്ട് നല്‍കി ; 13കാരനെ പെരുവഴിയില്‍ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയതിന് നട്ടുച്ചയ്ക്ക് 13 കാരനെ പെരുവഴിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വനിതാ കണ്ടക്ടര്‍ ഇറക്കി വിട്ടു. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.

വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്‍കിയപ്പോള്‍ കണ്ടക്ടര്‍ കീറയതാണെന്ന് പറഞ്ഞു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്നും അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറയുന്നു.

അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തി. അവിടെ നിന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നെന്ന് കുട്ടി പറഞ്ഞു

error: Content is protected !!