വനിതാ കേന്ദ്രീകൃത ഇസ്‌ലാം’ ; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

വനിതാ കേന്ദ്രീകൃത ഇസ്‌ലാം എന്ന വിഷയത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തെ ആധാരമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പ് സംഘടിപ്പിച്ച സംവാദം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

യു.എ.ഇ. കേന്ദ്രമായുള്ള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ. നാസര്‍ ആരിഫ്, യു.കെയിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഡോ. അബ്ബാസ് പനക്കല്‍ എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍. ഇവര്‍ക്ക് പുറമെ തിയോളജിസ്റ്റ് ക്രിസ്ത്യന്‍ ഹോസെല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ. ഗോപാലന്‍ കുട്ടി, ഡോ. പി. ശിവദാസന്‍ തുടങ്ങിയവരും ഗവേഷണ വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

error: Content is protected !!