
പൊന്നാനി : പൊന്നാനി – ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.