മലപ്പുറത്ത് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവും യുവതിയും പിടിയില്‍

മലപ്പുറം : പൊന്നാനിയില്‍ 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി തട്ടിയെടുത്തത്.

പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നും ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നുമായിരുന്നു പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. തുടര്‍ന്ന് പാവപ്പെട്ട നിരവധി പേര്‍ ഇവര്‍ക്ക് 7500 രൂപ നല്‍കി. സക്കീനയാണ് തുക വാങ്ങിയിരുന്നത്. ഈ തുക അബ്ദുള്‍ സലാമിന് ഏല്‍പ്പിച്ചു. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.

error: Content is protected !!